Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Team Integrity

America

ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ബി​ജോ വി​ത​യ​ത്തി​ൽ മ​ത്സ​രി​ക്കു​ന്നു

ബാ​ൾ​ട്ടി​മോ​ർ: ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബാ​ൾ​ട്ടി​മോ​റി​ലെ കൈ​ര​ളി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ബി​ജോ വി​ത​യ​ത്തി​ൽ ഇ​ന്‍റ​ഗ്രി​റ്റി പാ​ന​ലി​ന്‍റെ ഭാ​ഗ​മാ​യി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.

2006 മു​ത​ൽ ഫൊ​ക്കാ​നാ​യു​മാ​യി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​നാ​ണ് ബി​ജോ വി​ത​യ​ത്തി​ൽ. 2008-2010 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം, സം​ഘ​ട​ന​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കാ​ര്യ​ക്ഷ​മ​മാ​യ പ​ങ്കാ​ളി​ത്തം വ​ഹി​ച്ചു.

നി​ല​വി​ൽ ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ ക​ൺ​വീ​ന​റാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ന്നു. ബാ​ൾ​ട്ടി​മോ​റി​ലെ കൈ​ര​ളി​യി​ൽ ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന  ബി​ജോ, കൈ​ര​ളി  വൈ​സ് പ്ര​സി​ഡ​ന്‍റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നേ​ടി​യ ദീ​ർ​ഘ​കാ​ല അ​നു​ഭ​വ​വും നേ​തൃ​ത്വ ക​ഴി​വു​ക​ളും വീ​ണ്ടും ഫൊ​ക്കാ​നാ​യു​ടെ  ദേ​ശീ​യ ത​ല​ത്തി​ൽ  പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. വീ​ണ്ടും മ​ത്സ​രി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​തി​ൽ സം​ഘ​ട​നാ നേ​തൃ​ത്വ​ത്തി​നും ഇ​ന്‍റ​ഗ്രി​റ്റി പാ​ന​ലി​നും അ​ദ്ദേ​ഹം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ബി​ജോ വി​ത​യ​ത്തി​ലി​ന്‍റെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യം ഫൊ​ക്കാ​ന​യ്ക്ക് ശ​ക്തി പ​ക​രു​മെ​ന്ന് സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി ആ​ന്‍റോ വ​ർ​ക്കി, ലി​ൻ​ഡോ ജോ​ളി (എ​ക്സി​ക്യു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സി കാ​ര​ക്കാ​ട്ട് (വൈ​സ് പ്ര​സി​ഡ​ന്‍റ്), സോ​ണി അ​മ്പൂ​ക്ക​ൻ (അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), അ​പ്പു​ക്കു​ട്ട​ൻ പി​ള്ള (അ​സോ. ട്ര​ഷ​റ​ർ), അ​ജു ഉ​മ്മ​ൻ (അ​ഡീ. അ​സോ. സെ​ക്ര​ട്ട​റി), ഗ്രേ​സ് ജോ​സ​ഫ് (അ​ഡീ. അ​സോ. ട്ര​ഷ​റ​ർ), ഷൈ​നി രാ​ജു (വി​മ​ൻ​സ് ഫോ​റം ചെ​യ​ർ) എ​ന്നി​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. 

Latest News

Up